
കെട്ടിയിട്ട് വായില്‍ തുണി തിരുകി,തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശികള്‍ പിടിയില്‍
മംഗലപുരത്ത് പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 20കാരിയെ കെട്ടിയിട്ട് വായില്‍ തുണി തിരുകിക്കയറ്റിയ ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ട് കൊല്ലം സ്വദേശികളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഭവം. സമീപത്ത് കേബിള്‍ ജോലിക്ക് എത്തിയ രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ച് കയറി 20കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്.
യുവതിയുടെ മാതാപിതാക്കളും സഹോദരനും പുറത്തുപോയ സമയത്തായിരുന്നു സംഭവം. യുവതി വീട്ടില്‍ ഒറ്റയ്ക്കാണ് എന്ന് മനസിലാക്കിയ യുവാക്കളാണ് യുവതിയെ ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാക്കള്‍ യുവതിയെ കടന്നുപിടിച്ചപ്പോള്‍ ബഹളം വെച്ചു. തുടര്‍ന്ന് വായില്‍ തുണി തിരിക്കയറ്റിയശേഷമായിരുന്നു പീഡനം എന്നാണ് പ്രാഥമിക വിവരം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു; പ്രണയനൈരാശ്യമെന്ന് പ്രാഥമിക നിഗമനം; പ്രതിയെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍

ശ്വാസംമുട്ടലിൽ വലഞ്ഞ് യുവാവ്: കാട്ടാനക്കൂട്ടത്തെ തുരത്തി കമ്പിൽ തുണി കെട്ടി ചുമന്നത് എട്ടുമണിക്കൂർ|VIDEO
