വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ് 

പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകൻ വിദ്യാര്‍ത്ഥിനിയെ ഫോണ്‍ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു

അധ്യാപകന്‍ ഹരി വിശ്വനാഥ്/ ടിവി ദൃശ്യം
Last Updated :20 January 2024, 9:05 am IST

തൊടുപുഴ: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്കൂളിലെ അധ്യാപകനായ ഹരി ആര്‍ വിശ്വനാഥനെതിരെയാണ് കേസെടുത്തത്. എന്‍എസ്എസ് ക്യാമ്പില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.

പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകൻ വിദ്യാര്‍ത്ഥിനിയെ ഫോണ്‍ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു.  മുമ്പും സമാന പരാതികള്‍ ഇയാള്‍ക്കെതിരെ  ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിയായ അധ്യാപകൻ ബിജെപി അനുകൂല അധ്യാപക സംഘടന ജില്ലാ ഭാരവാഹിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now