'സംഘിഖാൻ, നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല'- ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കറുത്ത ബാനർ
വെങ്ങാലൂരിൽ റോഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്

തൊടുപുഴ: ഇടുക്കിയിലെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്.
'സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല'- എന്നാണ് ഇംഗ്ലീഷിലുള്ള ബാനറിലെ വാചകം.
ഭൂ പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഹർത്താലിനിടെ ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്. പിന്നാലെയാണ് എസ്എഫ്ഐയുടെ ബാനർ പ്രത്യക്ഷപ്പെട്ടത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എൽഡിഎഫ് ഹർത്താൽ.
പരിപാടിയിൽ നിന്നു പിന്നോട്ടില്ലെന്നു വ്യാപാരി വ്യവസയി ഏകോപന സമിതി ഉറച്ച നിലപാടിലാണ്. പരിപാടിയിൽ പങ്കെടുക്കുമെന്നു ഗവർണറും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
