
വിദേശ സര്‍വകലാശാലകള്‍ അംഗീകരിക്കാനാവില്ല; ബജറ്റ് നിര്‍ദേശത്തിനെതിരെ എസ്എഫ്ഐ
വിദേശ സര്‍വകലാശാലകളുടെ നിയന്ത്രണാധികാരം സര്‍ക്കാരിന് ഉണ്ടാകണം.

കോഴിക്കോട്: :സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്എഫ്ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു.
വിദേശ സര്‍വകലാശാലകളുടെ നിയന്ത്രണാധികാരം സര്‍ക്കാരിന് ഉണ്ടാകണം. സര്‍വകലാശാല വരുന്നത് സംബന്ധിച്ച് വലിയ ആകുലതയുണ്ട്. ഇത് അംഗീകരിക്കാനാവില്ല. വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ വിവേചനങ്ങളുമുണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്യുമെന്നും അനുശ്രീ പറഞ്ഞു. കോഴിക്കോട് എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.
അതേസമയം, സംസ്ഥാനത്ത് വിദേശ സര്‍വകലാശാല ക്യമ്പസുകള്‍ സ്ഥാപിക്കുന്ന കാര്യം യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പരിശോധിക്കുമെന്നും തുടര്‍ന്നായിരിക്കും തീരുമാനമെടുക്കുകയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News


എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു- എസ്എഫ്ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

