'ജയ് ഹിന്ദ്, ജയ് സംവിധാന്‍'; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിപ്പിടിച്ചായിരുന്നു തരൂര്‍ സത്യവാചകം ചൊല്ലിയത്.

Shashi Tharoor takes oath as Lok Sabha member
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍Source by : പിടിഐ
Last Updated :27 June 2024, 5:49 pm IST

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയിലെ എംപിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ഷേഷം 'ജയ് ഹിന്ദ്, ജയ് സംവിധാന്‍ (ഭരണഘടന)' എന്ന മുദ്രാവാക്യവും അദ്ദേഹം മുഴക്കി.

ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിപ്പിടിച്ചായിരുന്നു തരൂര്‍ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു ശശി തരൂരിന്റെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുമ്പെ ശശി തരൂര്‍ ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നത് വിവാദമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍`

തരൂരിന് പുറമെ, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ശത്രുഘ്നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ്വാദി പാര്‍ട്ടിയിലെ അഫ്സല്‍ അന്‍സാരി, രണ്ട് സ്വതന്ത്ര എംപിമാര്‍ എന്നിവര്‍ക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now