യുഡിഎഫ് ഘടകക്ഷി ആര്‍എസ്പി മത്സരിക്കുന്ന അഞ്ചു സീറ്റുകളില്‍ നാലെണ്ണത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഷിബു ബേബി ജോണ്‍/ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:41 am IST

News Now


കൊല്ലം: യുഡിഎഫ് ഘടകക്ഷി ആര്‍എസ്പി മത്സരിക്കുന്ന അഞ്ചു സീറ്റുകളില്‍ നാലെണ്ണത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണ്‍, ആറ്റിങ്ങലില്‍ അഡ്വ. എ ശ്രീധരന്‍, ഇരവിപുരത്ത് ബാബു ദിവാകരന്‍, കുന്നത്തൂര്‍ഉല്ലാസ് കോവൂര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

കയ്പമംഗലത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് മാറ്റിവച്ചു. സീറ്റ് മാറ്റിത്തരണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ സീറ്റാണ് ആവശ്യപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates