മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്; പ്രതികള്‍ക്കായി തിരച്ചില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദര്‍ മടക്കല്ല് എന്നിവരുടെ നേതൃത്വലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

Shooting in Manjeshwaram creates panic in broad daylight; police search for suspects
പ്രതീകാത്മക ചിത്രം
Edited by :Sujith
Last Updated :18 ഓഗസ്റ്റ് 2026, 12:19 pm IST

കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദര്‍ മടക്കല്ല് എന്നിവരുടെ നേതൃത്വലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശുഹൈബും മച്ചംപാടി സ്വദേശിയായ ഒരാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിര്‍ത്ത ശേഷം ഗുണ്ടാസംഘം സ്ഥലത്തുനിന്നും കാറില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

News Now

Summary

Shooting in Manjeshwaram creates panic in broad daylight; police search for suspects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates