'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

കേസില്‍ തുടരന്വേഷണം വേണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നും ഹര്‍ജിയിലെ ആവശ്യം.

പൂക്കോട് വെറ്ററിനറി കോളജ്, സിദ്ധാര്‍ഥന്‍ഫയല്‍
Last Updated :13 May 2024, 6:05 pm IST
Edited by :athira.v.augustine

കൊച്ചി: പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് അമ്മ ഹൈക്കോടതിയില്‍. മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ തുടരന്വേഷണം വേണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നും ഹര്‍ജിയിലെ ആവശ്യം.

2024 ഫെബ്രുവരി 18നാണ് നെടുമങ്ങാട് കൊറക്കോട് സ്വദേശി സിദ്ധാര്‍ഥനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കേസ്. സിദ്ധാര്‍ഥനെ മര്‍ദിച്ച് കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ആഴ്ചയാണ് കേസില്‍ സിബിഐ പ്രാഥമിക കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാര്‍ഥികളാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now