
തെളിവുകളില്ല, സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ടു
പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവന്തപുരം സെട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് പ്രതി സതീശ് ബാബു

കോട്ടയം: പിണ്ണക്കനാട്ടെ സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസില്‍ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവന്തപുരം സെട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് പ്രതി സതീശ് ബാബു. മോഷണ ശ്രമത്തിനിടെയായിരുന്നു സിസ്റ്റര്‍ അമലയെ കൊല്ലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ വേളയിലാണ് സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയ കാര്യം പ്രതി വെളിപ്പെടുത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മൈലാടി എസ് എച്ച് കോണ്‍വെന്റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റര്‍ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ഏപ്രില്‍ 17 നായിരുന്നു സംഭവം. പ്രതി കാസര്‍കോട് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എല്‍സമ്മ ജോസഫ് പ്രതിയെ വെറുതെ വിട്ടത്. റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്ത മൃതദേഹം സിസ്റ്റര്‍ ജോസ് മരിയയുടെതാണെന്ന് തെളിക്കാനും സാധിച്ചില്ല. പ്രതി ഉപയോഗിച്ചെന്ന് പറയുന്ന കമ്പി വടിയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്




