പകല്‍ സമയം നഗരത്തില്‍ ഏറ്റവും തിരക്കുള്ള സമയത്താണ് യുവാവിന്റെ കൈവിട്ട അഭ്യാസപ്രകടനം നടന്നത്

Skating on the road Young man's adventurous performance in the city center, video
യുവാവിന്റെ സാഹസിക പ്രകടനം
Last Updated :11 December 2024, 2:40 pm IST

News Now

തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തില്‍ യുവാവിന്റെ സാഹസിക പ്രകടനം. തിരക്കേറിയ സ്വരാജ് റൗണ്ടില്‍ ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ട് സ്‌കേറ്റിങ് നടത്തുന്ന യുവാവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.

പകല്‍ സമയം നഗരത്തില്‍ ഏറ്റവും തിരക്കുള്ള സമയത്താണ് യുവാവിന്റെ കൈവിട്ട അഭ്യാസപ്രകടനം നടന്നത്. കഴിഞ്ഞദിവസമാണ് സംഭവം നടന്നതെങ്കിലും വിഡിയോ പുറത്തുവന്നത് ഇന്നാണ്. യുവാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ട്. ബസുകള്‍ക്കിടയിലൂടെയും മറ്റും ഇയാള്‍ അതിസാഹസീകമായി സ്‌കേറ്റ് ചെയ്തു പോകുന്ന കാഴ്ച ശ്വാസം നിലപ്പിയ്ക്കുന്നതാണ്. ഹെല്‍മെറ്റ് ധരിച്ചിട്ടുള്ള യുവാവ് ഇരുന്നും വെട്ടിത്തിരിഞ്ഞുമൊക്കെ നഗരത്തിരക്കില്‍ സ്‌കേറ്റ് ചെയ്യുന്നുണ്ട്. ആരാണ് ഇയാള്‍ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates