
പാത്രം കഴുകുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണു; അധ്യാപിക മരിച്ചു
ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തെ കുളിക്കടവില്‍ വെച്ചാണ് അപകടം സംഭവിച്ചത്

സുനു
Last Updated :20 January 2024, 8:50 am IST
Edited by :migrator
ആലപ്പുഴ: തലവടിയില്‍ അധ്യാപിക പുഴയില്‍ വീണുമരിച്ചു. ചെത്തിപ്പുരയ്ക്കല്‍ കൊടുംതറയില്‍ കെ എ സുനു(53)ആണ് മരിച്ചത്. ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്കൂളിലെ അധ്യാപികയാണ്. വീടിന് പുറകിലെ കടവില്‍ നിന്ന് പാത്രം കഴുകുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തെ കുളിക്കടവില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി ചങ്ങങ്കരി വരെ എത്തി. ബോട്ടിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും



