
മദ്യപിച്ചെത്തി അമ്മയെ ഗ്ലാസ് കൊണ്ട് അടിച്ചു, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; മകന് അറസ്റ്റില്‍
അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ മകന് അറസ്റ്റില്‍
തൃശൂര്‍: അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ മകന് അറസ്റ്റില്‍. കൊരട്ടി പാറകൂട്ടം സ്വദേശിനി തണ്ടേങ്ങാട്ടില്‍ വീട്ടില്‍ സുഭദ്ര (70)യെ ആക്രമിച്ച മകന് ശ്രീജന് ( 53 ) ആണ് പിടിയിലായത്.
ഇന്നലെ രാത്രി മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുന്നത് അമ്മ ചോദ്യം ചെയ്തപ്പോള്‍ ഡൈനിങ് മേശയിലുണ്ടായിരുന്ന കുപ്പി ഗ്ലാസ്സുകൊണ്ട് തലയ്ക്കടിക്കുകയും ചുറ്റിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. മകന് മദ്യപിച്ച് വീട്ടില്‍ വന്ന് വഴക്കുണ്ടാക്കുന്നതു പതിവെന്ന് സുഭദ്ര പൊലീസിനോട് പറഞ്ഞു.
വിവരമറിഞ്ഞ കൊരട്ടി പൊലീസ് നൈറ്റ് പട്രോളിങ് അംഗങ്ങള്‍ സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റി രക്തത്തില്‍ മുങ്ങി നില്‍ക്കുകയായിരുന്ന സുഭദ്രയെ പൊലീസ് ജീപ്പില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുഭദ്രയുട തലയില്‍ പത്തോളം തുന്നല്‍ ഇട്ടിട്ടുണ്ട്.
പിടിയിലായ പ്രതി മുന്‍പും വീട്ടുകാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്നു വെളുപ്പിന് പിടിയിലായത് .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


