
അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു; ആക്രമണം മദ്യലഹരിയില്‍
രാത്രി മദ്യപിച്ച് എത്തിയ പിതാവ് ശബരിയും മകന് ശ്യാമും തമ്മില്‍ തര്‍ക്കമുണ്ടായി

മലപ്പുറം : വളാഞ്ചേരിയില്‍ പിതാവിന്റെ അടിയേറ്റ് മകന് മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ മങ്കുഴിയില്‍ ശബരിയുടെ മകന് ശ്യാംകൃഷ്ണന് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.
രാത്രി മദ്യപിച്ച് എത്തിയ പിതാവ് ശബരിയും മകന് ശ്യാമും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിലുള്ള അടിയേറ്റ് ശ്യാം വീണു. പിതാവ് തന്നെ ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിയായ ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പിതാവായ ശബരി മരപ്പണിക്കാരനാണ്. മരിച്ച ശ്യാംകൃഷ്ണന് വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

Summary
Son dies after being beaten by father
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




