
ഷോക്കടിച്ചു നിലത്തുവീണ് അണ്ണാൻ; സിപിആർ നൽകി കെഎസ്ഇബി ജീവനക്കാർ; ജീവിതത്തിലേക്ക് - വിഡിയോ
വൈദ്യുത ലൈനിനു കുറുകെക്കിടന്ന മരക്കൊമ്പ് മുറിക്കാനായി ലൈൻ ഓഫ് ചെയ്യാൻ എത്തിയപ്പോഴാണ് അണ്ണാൻ ഷോക്കേറ്റു ചലനമറ്റു നിലത്തു കിടക്കുന്നത് ശ്രദ്ധയിൽപെടുന്നത്
കൊല്ലം: ഷോക്കേറ്റ് വീണ അണ്ണാന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കെഎസ്ഇബി ജീവനക്കാർ. കഴിഞ്ഞ ദിവസം വൈകീട്ട് ശാസ്താംകോട്ട പതാരം തൈവിള ജങ്ഷനിലെ ട്രാൻസ്ഫോമറിനു സമീപമാണ് അണ്ണാൻ ഷോക്കേറ്റു വീണത്.
കെഎസ്ഇബി ശൂരനാട് സെക്‌ഷനിലെ ലൈൻമാൻമാരായ കരുനാഗപ്പള്ളി പണ്ടാരതുരുത്ത് സ്വദേശി രഘു, ചവറ തെക്കുംഭാഗം സ്വദേശി ജി ബിജു, ഡ്രൈവർ പതാരം സ്വദേശി രഘു എന്നിവരാണ് അണ്ണാനെ രക്ഷപ്പെടുത്തിയത്. സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.
à´µàµà´¦àµà´¯àµà´¤à´¾à´à´¾à´¤à´®àµà´±àµà´±àµ മരണഠമàµà´¨àµà´¨à´¿àµ½à´àµà´à´£àµà´ à´à´£àµà´£à´¾à´±à´àµà´à´£àµà´£à´¨àµ à´ªàµà´°à´¥à´®à´¶àµà´¶àµà´°àµà´· നൽà´à´¿ à´àµà´µà´¿à´¤à´¤àµà´¤à´¿à´²àµà´àµà´àµ തിരിà´àµà´¯àµà´¤àµà´¤à´¿à´àµà´ à´àµ à´à´¸àµâ ഠബി à´àµà´µà´¨à´àµà´à´¾àµ¼à´àµà´àµ à´à´à´¿à´¨à´¨àµà´¦à´¨à´ªàµà´°à´µà´¾à´¹à´. à´à´£àµà´£à´¾à´±à´àµà´à´£àµà´£à´¨àµ à´ªàµà´°à´¥à´®à´¶àµà´¶àµà´°àµà´· നൽà´àµà´¨àµà´¨ à´¦àµà´¶àµà´¯à´àµà´àµ¾ à´¸àµà´·àµà´¯àµ½ à´®àµà´¡à´¿à´¯à´¯à´¿àµ½ à´µàµà´±à´²à´¾à´¯à´¤àµà´àµ à´®àµà´àµà´¯à´§à´¾à´°à´¾ മാധàµà´¯à´®à´àµà´à´³àµà´ à´à´¤àµà´±àµà´±àµà´àµà´¤àµà´¤àµà´à´´à´¿à´àµà´àµ. pic.twitter.com/hqDTK51pDO
â K Krishnankutty (@KKrishnankutty6) December 12, 2022
വൈദ്യുത ലൈനിനു കുറുകെക്കിടന്ന മരക്കൊമ്പ് മുറിക്കാനായി ലൈൻ ഓഫ് ചെയ്യാൻ എത്തിയപ്പോഴാണ് അണ്ണാൻ ഷോക്കേറ്റു ചലനമറ്റു നിലത്തു കിടക്കുന്നത് ശ്രദ്ധയിൽപെടുന്നത്. സിപിആർ നൽകി ജീവൻ രക്ഷിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നു ജീവനക്കാർ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും


