
News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
തിരുവനന്തപുരം: ഗവര്ണറെ പുറത്താക്കാന് സംസ്ഥാനങ്ങള്ക്ക് അധികാരം നല്കണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സര്ക്കാരിന്റെ ശുപാര്ശ. ഭരണഘടനാ ലംഘനം, ചാന്സലര് പദവിയില് വീഴ്ച, ക്രിമിനല് പ്രോസിക്യൂഷന് നടപടികളില് വീഴ്ച ഇവയുണ്ടായാല് ഗവര്ണറെ നീക്കാന് സംസ്ഥാന നിയമസഭയ്ക്ക് അധികാരം നൽകമമെന്നാണ് ആവശ്യം.
ജസ്റ്റിസ് മദന് മോഹന് പൂഞ്ചി കമ്മീഷനോടാണ് കേരളം ശുപാര്ശ നല്കിയിരിക്കുന്നത്. ഉടൻ കേന്ദ്ര സർക്കാരിനു സമർപ്പിക്കും. മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഗവർണറെ പദവിയിൽനിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം. ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ കേന്ദ്ര സേനയെ വിന്യസിക്കാൻ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം നിർദേശിക്കുന്നു.
ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള് കേന്ദ്രസേനയെ വിന്യസിക്കാന് സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം മുന്നോട്ടുവെച്ച നിര്ദ്ദേശത്തില് പറയുന്നു.ഗവര്ണറായി നിയമിക്കപ്പെടുന്ന ആളിന് സജീവ രാഷ്ട്രീയമുണ്ട് എന്നത് നിയമനത്തിന് തടസ്സമാകരുത്. രാഷ്ട്രപതി മുഖേന സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കണം. നിയമസഭ അംഗീകാരം നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


