സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; 13കാരൻ മുങ്ങി മരിച്ചു

താഴെ തിരുവമ്പാടി ഇരുവഴിഞ്ഞി പുഴയുടെ കൽപുഴായി കടവിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:50 pm IST

കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഒറ്റപ്പൊയിൽ സ്വദേശി ഷിന്റോയുടെ മകൻ റയോൺ ഷിന്റോ (13) യാണ് മരിച്ചത്. തിരുവമ്പാടി സേക്ര‍ഡ് ഹാർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. 

താഴെ തിരുവമ്പാടി ഇരുവഴിഞ്ഞി പുഴയുടെ കൽപുഴായി കടവിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയ റയോൺ മുങ്ങിത്താഴുകയായിരുന്നു. 

സുഹൃത്തുക്കൾ ഉടൻ ആളുകളെ അറിയിച്ചു. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു കുട്ടിയെ രക്ഷിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now