വിഴിഞ്ഞത്ത് മുങ്ങി മരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്; മൃതദേഹങ്ങൾ കോളജിൽ പൊതുദർശനത്തിന് വെക്കും

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം

വിഴിഞ്ഞത്ത് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചുSource by : ടെലിവിഷന്‍ ദൃശ്യം
Last Updated :27 January 2024, 7:23 am IST

തിരുവനന്തപുരം: വിഴിഞ്ഞം വെള്ളായണിയിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്. വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. നാലുപേരാണ് കുളിക്കാനിറങ്ങിയത്. കായലില്‍ ആഴമുള്ള പ്രദേശത്താണ് ഇവര്‍ മുങ്ങി മരിച്ചത്.ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍പ്പെടുന്നത്. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ക്രൈസ്റ്റ് കോളജിൽ പൊതുദർശനത്തിന് വെക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now