
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കണ്ണൂര് :കണ്ണൂരില് കോണ്ഗ്രസ് സമര സംഗമ പരിപാടിയില് സുധാകര വിഭാഗത്തിന്റെ പ്രതിഷേധം. പരിപാടി നടക്കുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് സുധാകരന്റെ കൂറ്റന് ബോര്ഡും പ്രവര്ത്തകര് സ്ഥാപിച്ചിരുന്നു. പരിപാടിയുടെ പോസ്റ്ററില് സുധാകരന്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ സുധാകര അനുകൂല മുദ്രാവാക്യം മുഴക്കി നേരത്തെ പ്രതിഷേധം ഉയര്ന്നിരുന്നു.
കെപിസിസി ആഹ്വാനപ്രകാരം കണ്ണൂര് ഡിസിസി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികള് പ്രതിഷേധിച്ചത്. ചരിത്രത്തിലാദ്യമായാണ് കെ സുധാകരന് പങ്കെടുക്കാതെ കണ്ണൂരില് ഒരു കോണ്ഗ്രസ് പൊതുപരിപാടി നടക്കുന്നത്. കൊച്ചിയില് ചികിത്സയിലായിരുന്ന കെ സുധാകരന് ഇപ്പോള് ഡല്ഹിയിലാണുള്ളത്.
കെപിസി അധ്യക്ഷന് സണ്ണി ജോസഫ്, യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ്, രാജ് മോഹന് ഉണ്ണിത്താന് തുടങ്ങിയ നേതാകളൊക്കെ സംഗമ നഗരയിലേക്ക് കടന്നു വരുമ്പോള് കണ്ണൂരിലൊന്നേ നേതാവുള്ളുവെന്നും അത് സുധാകരനാണെന്നതുള്പ്പെടെയുള്ള മുദ്രാവാക്യം വിളികളുയര്ന്നിരുന്നു.
Summary
Sudhakara faction's protest at Congress rally venue at kaanur, video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




