സിപിഐ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് സുമലത നയിക്കും

45 അം​ഗ ജില്ലാ കൗൺസിലും സമ്മേളനം തെരഞ്ഞെടുത്തു

Sumalatha Mohandas becomes the first cpi woman district secretary
Sumalatha MohandasSource by : facebook
Last Updated :20 July 2025, 7:33 pm IST

പാലക്കാട്: സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോ​ഹൻദാസിനെ തെരഞ്ഞെടുത്തു. സിപിഐയുടെ സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് ജില്ലാ സെക്രട്ടറിയായി വനിത തെരഞ്ഞെടുക്കപ്പെടുന്നത്.

പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സുമലത സ്ഥാനത്തെത്തിയത്. 45 അം​ഗ ജില്ലാ കൗൺസിലും സമ്മേളനം തെരഞ്ഞെടുത്തു.

നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിള സംഘം ജില്ലാ സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയാണ് സുമലത. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിയാണ്.

News Now

Summary

Sumalatha Mohandas took office at the Palakkad district conference. The conference also elected a 45-member district council.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates