സം​ഗീത സംവിധായകൻ കൈലാഷും സംഘവുമാണ് പാട്ടൊരുക്കിയത്

wish PM Modi on his birthday through song
PM Modi
Last Updated :18 September 2025, 8:55 pm IST

News Now

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം പിറന്നാളിന് പാട്ടിലൂടെ ആശംസകളുമായി സം​ഗീത സംവിധായകൻ കൈലാഷും സംഘവും. കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി, നടിയും നർത്തകിയുമായ ശോഭന, നടി മേനക സുരേഷ് എന്നിവരടക്കമുള്ള താരങ്ങൾ വിഡിയോയിൽ പ്രത്യപക്ഷപ്പെടുന്നുണ്ട്. ഇതിന്റെ വിഡിയോ സുരേഷ് ​ഗോപി അദ്ദേഹത്തിന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കിട്ടു.

രാഹുൽ ​കാവ്യയാണ് ​ഗാനം രചിച്ചത്. വൈഷ്ണവ് സുരേഷും ശ്രുതി ശിവദാസുമാണ് ​ഗാനം ആലപിച്ചത്. സീരിയൽ നടൻ വിവേക് ​ഗോപൻ, നടൻ കൃഷ്ണപ്രസാദ് അടക്കമുള്ളവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

'കത്തിപ്പടരും മിന്നൽ നീയല്ലേ. ഇന്നീ മണ്ണിൽ അധിപൻ നീയല്ലേ. എന്നും കാവലായി നീ കൂടെ നിന്നു നീ വീര തോഴനായി'... തുടങ്ങുന്ന വരികളിലൂടെയാണ് ​ഗാനം പുരോ​ഗമിക്കുന്നത്.

Summary

PM Modi: Music director Kailash and his team wish Prime Minister Narendra Modi on his 75th birthday through a song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates