
സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

തിരുവനന്തപുരം: ആത്മീയാചാര്യനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി ഗോലോകാനന്ദജി മഹാരാജ് (ഗോലോകാനന്ദ സ്വാമികള്‍) സമാധിയായി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും മഹത്തായ ആത്മീയ-മാനവസേവന പാരമ്പര്യം ജീവിതവ്രതമാക്കിയ സന്യാസിവര്യനാണ് സ്വാമി ഗോലോകാനന്ദജി മഹാരാജ്.
പൂര്‍വാശ്രമത്തില്‍ നാരായണന്‍കുട്ടി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1933 മാര്‍ച്ച് 25ന് ആറന്മുള കിടങ്ങന്നൂര്‍ തോമ്പില്‍ കുടുംബത്തില്‍, മാന്നാര്‍ സ്വദേശിയായ ശിവരാമപിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് ജനിച്ചത്. കിടങ്ങന്നൂരിലെയും മെഴുവേലിയിലെയും പ്രാദേശിക വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പത്താം ക്ലാസിനുശേഷം സിവില്‍ എന്‍ജിനീയറിങ് പഠനത്തിന് അദ്ദേഹം പ്രവേശിച്ചു. എന്നാല്‍, ജീവിതം ക്രമേണ അദ്ദേഹത്തെ ആത്മീയതയുടെയും ധര്‍മ്മത്തിന്റെയും സേവനത്തിന്റെയും വഴിയിലേക്ക് നയിക്കുകയായിരുന്നു.
ബാല്യകാലത്ത് നാരായണന്‍കുട്ടിയുടെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു സംഭവം ഉണ്ടായതായി കുടുംബ-പ്രാദേശിക സ്മരണകളില്‍ പറയപ്പെടുന്നു. ചെറുപ്പത്തില്‍ പേപ്പട്ടി വിഷബാധയേറ്റ് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായി. മരണത്തിന്റെ വക്കോളമെത്തിയ അദ്ദേഹത്തെ പള്ളിമുക്കം ദേവിയുടെ അനുഗ്രഹത്താല്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായി എന്നാണ് പറയപ്പെടുന്നത്. മരണത്തെ വളരെ അടുത്തുനിന്ന് കണ്ട ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആഴത്തിലുള്ള ആത്മീയചിന്തകള്‍ക്ക് വഴിതെളിച്ച അനുഭവമായി കരുതപ്പെടുന്നു.
തുടര്‍ന്ന് ആത്മീയതയിലും ജ്ഞാനാന്വേഷണത്തിലും ആകൃഷ്ടനായ നാരായണന്‍കുട്ടി കാലടി രാമകൃഷ്ണാശ്രമത്തില ആഗമാനന്ദ സ്വാമിജിയുമായി ബന്ധപ്പെടുന്നതോടെ ആത്മീയജീവിതത്തിലേക്ക് പ്രവേശിച്ചു. ശ്രീരാമകൃഷ്ണ-വിവേകാനന്ദ ദര്‍ശനത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് 1953-54ല്‍ രാമകൃഷ്ണ മഠത്തില്‍ ബ്രഹ്മചാരിയായി ചേര്‍ന്ന അദ്ദേഹം, 1963ല്‍ മഠത്തിന്റെ അന്നത്തെ അധ്യക്ഷനായിരുന്ന മാധവാനന്ദ സ്വാമിജിയില്‍ നിന്ന് ഗോലോകാനന്ദ എന്ന നാമത്തോടെ സന്യാസം സ്വീകരിച്ചു.
കുറച്ചു കാലം മദ്രാസിലും പിന്നീട് കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കൊയിലാണ്ടി, ഹരിപ്പാട് തുടങ്ങിയ ശ്രീരാമകൃഷ്ണ മഠങ്ങളുടെയും ആശ്രമങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗ്രാമീണ സേവനം തുടങ്ങിയ മേഖലകള്‍ക്കും പ്രാധാന്യം നല്കി. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മഠത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് ഹരിപ്പാട് ആശ്രമവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലും നിയമപരമായ നടപടികളിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്റെ ഗ്രാമീണ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപം നല്‍കുന്നതിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നു.
പ്രവര്‍ത്തിച്ചിരുന്ന എല്ലാ ഇടങ്ങളിലും ആത്മീയ-സാമൂഹിക സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നേതൃത്വം നല്കി. കാലിക്കറ്റ് സര്‍വകലാശാലയിലെ സനാതനധര്‍മ്മ പീഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അദ്ദേഹം തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ആത്മീയ-സാംസ്കാരിക പരിപാടികളില്‍ നിരന്തരം പങ്കെടുക്കുകയും തന്റെ സാന്നിധ്യംകൊണ്ട് ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു.
WHAT TO READ NEXT

'47 Years of Togetherness'; വിവാഹ ഫോട്ടോ പങ്കുവച്ച് പിണറായി
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Swami Golokanandaji Maharaj attained Samadhi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'താരങ്ങളുടെ ഡേറ്റ് ചോദിക്കണ്ട, ബഡ്ജറ്റ് വേണ്ട; എഐ ഉപയോഗിച്ച് മൂന്ന് മാസം കൊണ്ട് ഒരു സിനിമ ചെയ്യാൻ പറ്റും'

'ഈ ആഴ്ച ഉള്ള കാര്യം അടുത്ത ആഴ്ച ഉണ്ടാകില്ല, ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്'; 'എഐ'യെക്കുറിച്ച് അരവിന്ദ് സ്വാമി


