
News Now
'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ന്യൂഡല്ഹി: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതി ബാബുവിന് ജാമ്യം. ജ്യോതി ബാബുവിന് ഹൈക്കോടതി നല്കിയ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്ന് ജ്യോതി ബാബുവിന്റെ അപ്പീലില് അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്.
ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി ജ്യോതി ബാബു നല്കിയ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജ്യോതി ബാബുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നുമാണ് കണ്ണൂര് മെഡിക്കല് കോളജ് സൂപ്രണ്ട് നല്കിയ റിപ്പോര്ട്ട്.
ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കല് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് മെഡിക്കല് ബോര്ഡ് സുപ്രീംകോടതിയെ അറിയിച്ചത്. സംസ്ഥാന സര്ക്കാരും ഇതേനിലപാടായിരുന്നു. ഇടക്കാല ജാമ്യം നല്കരുതെന്ന കെ കെ രമയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
Summary
T P murder case accused Jyothibabu granted bail, Supreme Court stays sentence
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





