
News Now
LIC HFL: മാനേജ്മെന്റ് ട്രെയിനി 50 ഒഴിവുകൾ; MBA യോഗ്യത, എറണാകുളത്തും അവസരം

'ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ഞാൻ തന്നെ'!

'നിന്റെ അച്ഛന് എവിടെയെടാ?'; പണത്തിന്റെ ഹുങ്കില്‍, ലഹരിയില്‍, വണ്ടിയോടിച്ച അഹങ്കാരിയായ ചെക്കന് ശിക്ഷിക്കപ്പെടണം: ജോളി ജോസഫ്

ജനക്കൂട്ടം നിയന്ത്രണാതീതം, പിന്‍വാങ്ങണമെന്ന് പൊലീസ്; പ്രതിഷേധ മാര്‍ച്ച് സുപ്രീം കോടതിക്ക് സമീപം; സംഘര്‍ഷഭരിതം

ഇടുക്കി: തമിഴ്‌നാട്ടില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. കുമളി സ്വദേശികളായ ചക്കുപള്ളം വലിയകത്തില്‍ എബ്രഹാം തോമസ് (24), യാത്രക്കാരനായ ഷാജി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വില്ലുപുരത്ത് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
എബ്രഹാം തോമസും ഷാജിയും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷാജിയുടെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വില്ലുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിയില്‍ സ്റ്റുഡിയോ നടത്തുന്നയാളാണ് ഷാജി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


