വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു

സുധീഷ്
Last Updated :22 January 2024, 7:51 pm IST

News Now

മലപ്പുറം: എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.

മാവണ്ടിയൂർ സ്കൂളിലാണ് എൻഎസ്എസ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. വിദ്യാർത്ഥികൾക്കൊപ്പം സുധീഷും ക്യാമ്പിന് എത്തിയിരുന്നു. രാവിലെ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു.  ദീപയാണ് ഭാര്യ. ദർശിത് കൃഷ്ണ, അദ്വിക.
എന്നിവർ മക്കളാണ്. ജ്യോത്സ്യനായും പ്രവർത്തിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates