ഉത്തരേന്ത്യയിൽ ഉഷ്ണ തരം​ഗ സമാന സാഹചര്യവും അതിനൊപ്പം മോക്ക ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവും സംസ്ഥാനത്ത് ചൂട് കൂടാൻ കാരണമാണ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:20 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ശമനമില്ല. സാധരണയേക്കാൾ താപനില ഉയർന്ന നിലയിലാണ്. രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. 

ഉത്തരേന്ത്യയിൽ ഉഷ്ണ തരം​ഗ സമാന സാഹചര്യവും അതിനൊപ്പം മോക്ക ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവും സംസ്ഥാനത്ത് ചൂട് കൂടാൻ കാരണമാണ്. അന്തരീക്ഷ ഈർപ്പം കൂടുതലായതിനാലും ചൂട് രൂക്ഷമായി അനുഭവപ്പെടും. 

അതേസമയം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. ഇന്നലെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates