സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

മാള: വീട്ടില്‍ വെച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

തൃശൂര്‍ പുത്തന്‍ചിറയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി വീട്ടില്‍ വെച്ച് പ്രസവിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ കുണ്ടായിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 

ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം പുറത്തറിയുന്നത്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുമ്പോഴെ കുഞ്ഞിന്റെ മരണ കാരണം വ്യക്തമാവുകയുള്ളു.