
News Now
'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

മലപ്പുറം: കടലുണ്ടിപ്പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകൻ റൈഹാൻ (15) ന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ടോടെ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആസിഫിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. കടലുണ്ടിപ്പുഴയിലെ ഉമ്മത്തൂർ ഭാഗത്തെ ആനക്കടവ് പാലത്തിന് സമീപമാണ് രണ്ട് പേരെയും കാണാതായത്.
നാല് കുട്ടികളാണ് കുളിക്കാൻ പുഴയിൽ ഇറങ്ങിയത്. ഇതിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒഴുക്കിൽപെട്ട ആസിഫിന്റെ മൃതദേഹം കാണാതായി ഒരു മണിക്കൂറിനുള്ളിൽ ലഭിച്ചിരുന്നു. റൈഹാനു വേണ്ടിയുള്ള തിരച്ചിൽ രാത്രി 9.30 വരെ തുടർന്നു. ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ ഒഴുക്കാണ് തിരച്ചിൽ നിർത്താൻ കാരണം. ഇന്ന് രാവിലെ ഏഴിന് വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
എംഎസ്പി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: അബ്ദുൽ മുഹ്‌സിൻ, അബ്ദുൽ ബാസിത്, മിഷാൽ, സന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


