
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള് വീണ വിജയന് ഉള്പ്പെട്ട മാസപ്പടി കേസില് എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്കിയ ഹര്ജി കര്ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹര്ജി പരിഗണിക്കുക.
എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് എക്സാലോജിക്ക് കര്ണാടക ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള് ലഭ്യമാക്കണമെന്നും തുടര്നടപടികള് സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെയാണ് റദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരിക്കുന്നത്.
WHAT TO READ NEXT

എന്എസ്എസ് ക്യാമ്പിനെത്തിയ രണ്ട് കുട്ടികള് പുഴയില് മുങ്ങി മരിച്ചു
വീണ വിജയനെ ചോദ്യം ചെയ്ത് എസ്എഫ്ഐഒ അന്വേഷണം പിടിമുറുക്കാനൊരുങ്ങുന്നതിനിടെയാണ് എക്സാലോജിക്ക് കര്ണാടക ഹൈക്കോടതിയെ സമീപിച്ചത്. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കില്നിന്ന് ഉള്പ്പെടെ വിവരം ശേഖരിക്കാന് അന്വേഷണ സംഘം നടപടി ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കമുണ്ടായത്. കേന്ദ്ര സര്ക്കാറിനെയും എസ്എഫ്ഐഒ ഡയറക്ടറെയും എതിര് കക്ഷികളാക്കിയാണ് എക്സാലോജിക്കിന്റെ ഹര്ജി. കമ്പനിയെ കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും ഒരുപാട് നിലനില്ക്കെയാണ് എക്സാലോജികിന്റെ ഹര്ജി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്ജി ഇന്ന് സുപ്രീംകോടതിയില്, പിണറായിക്ക് നിര്ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല് തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

ദീര്ഘകാല വൈദ്യുതി കരാര് റദ്ദാക്കല് മൂലം വന് സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

