
ടാപ്പിങ്ങിനിടെ കടുവ ആക്രമിച്ചു ; തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു, പരിക്ക്
ഈ പ്രദേശത്ത് നേരത്തെ രണ്ടു തവണ പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു
പാലക്കാട് : പാലക്കാട് ടാപ്പിങ്ങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
കടുവയുടെ പിടിയില്‍ നിന്നും അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ പ്രദേശത്ത് നേരത്തെ രണ്ടു തവണ പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വിവരം അറിയിച്ചിട്ടും വനംവകുപ്പ് അധികൃതര്‍ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

വിവാഹത്തില്‍നിന്നുള്ള പിന്മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത



