
News Now
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില് അറസ്റ്റിലായ മുന് പൊതുമരാമത്ത് വകുപ്പു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില് ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്സിന്റെ ഹര്ജി ഇന്ന് കോടതി പരിഗണിക്കും. കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇബ്രാഹിംകുഞ്ഞിന്റെ ഹർജിയും കോടതി പരിഗണിക്കും.
നേരത്തെ ഇബ്രാഹിംകുഞ്ഞ് വിജിലന്സ് കോടതിയില് ജാമ്യാപേക്ഷ നല്കിയിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും താന് അര്ബുദ രോഗിയാണെന്നും കാണിച്ചാണ് ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയാണ് വി കെ ഇബ്രാഹിംകുഞ്ഞ്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തെ 14 ദിവസത്തേക്ക് മൂവാറ്റുപുഴ വിജിലന്സ് കോടതി റിമാന്ഡ് ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സിയില് കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ജഡ്ജി റിമാന്ഡ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







