പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറി

ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 9:24 am IST

News Now

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറി. സംഭവത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഞായറാഴ്ച വൈകിട്ട് സിഎംഎസ് കോളജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണു വാഹനത്തിന്റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്.

വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്‍ നട്ടുകള്‍ മുറുക്കിയാണു യാത്ര തുടര്‍ന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 'വലിയൊരു അപകടസാധ്യതയുണ്ട്, സത്യം പുറത്തുവരണം. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടത്'-തിരുവഞ്ചൂര്‍ പ്രതികരിച്ചു. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates