
'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ
ലോകകപ്പില്‍ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെര്‍ദെ (കേപ് വെര്‍ദെ) സ്‌പെയിനിനെ ഗോളടിക്കാന്‍ സമ്മതിക്കാതെ കത്രിക പൂട്ടിട്ടപ്പോള്‍ ആരാധകര്‍ ശ്രദ്ധിച്ചത് ബാറിനു കീഴില്‍ പാറ പോലെ ഉറച്ചു നിന്ന ഗോള്‍ കീപ്പറെയാണ്

ലോകകപ്പില്‍ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെര്‍ദെ (കേപ് വെര്‍ദെ) സ്‌പെയിനിനെ ഗോളടിക്കാന്‍ സമ്മതിക്കാതെ കത്രിക പൂട്ടിട്ടപ്പോള്‍ ആരാധകര്‍ ശ്രദ്ധിച്ചത് ബാറിനു കീഴില്‍ പാറ പോലെ ഉറച്ചു നിന്ന ഗോള്‍ കീപ്പറെയാണ്. 40-ാം വയസിലാണ് ആ മനുഷ്യന്‍ ലോകകപ്പില്‍ അരങ്ങേറുന്നത്. യോസിമാര്‍ ജോസ് എവോറ ഡിയാസ് എന്ന വോസിന്യ ഒറ്റ കളിയിലൂടെ നേരെ ഓടിക്കയറിയത് ആരാധകരുടെ ഹൃദയത്തിലേക്കാണ്. സ്‌പെയിനിനെതിരായ താരത്തിന്റെ മിന്നും പ്രകടനം അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും വന്‍ ചലനമാണ് തീര്‍ത്തത്. മണിക്കൂറുകള്‍ കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണം 50,000ല്‍ നിന്നു ഏതാണ് 3 മില്ല്യണിലേക്കാണ് കുതിച്ചു ചാടിയത്. ഗോള്‍പോസ്റ്റിന് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്ത വോസിന്യയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ് വേര്‍ഡ് തെരഞ്ഞെടുക്കുമ്പോള്‍ ആര്‍ക്കും നുഴഞ്ഞുകയറാന്‍ പറ്റാത്തവിധം ഇത്തരത്തില്‍ പ്രതിരോധക്കോട്ട തീര്‍ക്കണമെന്നാണ് കേരള പൊലീസ് പറഞ്ഞുവെയ്ക്കുന്നത്.
WHAT TO READ NEXT

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി
കുറിപ്പ്:
എന്താ .. സ്‌ട്രോങ്ങ് അല്ലേ ??
പാസ്സ്വേര്‍ഡ് തെരഞ്ഞെടുക്കുന്നതില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്വേഡിന് ചുരുങ്ങിയത് 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്. പക്ഷെ 14 ക്യാരക്റ്ററുകള്‍ വരെയുള്ള പാസ്വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. പാസ്വേഡ് ഉണ്ടാക്കുമ്പോള്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തി നിര്‍മ്മിക്കണം. കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം. അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ലൊരു ഓപ്ഷന്‍ ആണ്. ഒരു കാരണവശാലും, വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര്, വാഹനങ്ങളുടെ നമ്പര്‍ തുടങ്ങിയവ ഒരിക്കലും പാസ്വേഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്വേഡായി ഉപയോഗിക്കാന്‍ പാടില്ല.
WHAT TO READ NEXT

മോഹന്‍ലാല്‍ തൂഫാന് വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Things to keep in mind when creating a password
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


