ആരാകും '25 കോടി'യുടെ ആ ഭാഗ്യവാൻ? തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്
വിറ്റഴിച്ചത് 75 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം 25 കോടിയാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാലാണ് നറുക്കെടുക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 14 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. തൃശൂരാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. 9 ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. തിരുവനന്തപുരത്ത് എട്ടേ മുക്കാൽ ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളും വിറ്റഴിച്ചു.
സെപ്റ്റംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും അഭ്യർഥന പരിഗണിച്ചാണ് ഇന്നത്തേക്ക് നറുക്കെടുപ്പ് മാറ്റിയത്.
പൂജാ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് മന്ത്രി നിർവഹിക്കും. 12 കോടി രൂപയാണ് പൂജ ബംപറിന്റെ സമ്മാനത്തുക. 300 രൂപയാണ് ടിക്കറ്റ് വില. ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. വികെ പ്രശാന്ത് എംഎൽഎ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Thiruvonam Bumper lottery: Finance Minister KN Balagopal will draw the lottery at Gorkhi Bhavan in Thiruvananthapuram. A total of 75 lakh tickets were sold.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



