
കാടങ്കോട് ഗ്രാമം ഇങ്ങനെയാണ്, നേരം പുലരുമ്പോള്‍ മുതല്‍ സന്ധ്യമയങ്ങും വരെ ബാസ്കറ്റ്ബോള്‍ - വിഡിയോ
കാടങ്കോട് എന്ന ഈ ഗ്രാമത്തിലെത്തിയാല് രാവിലെ ബാസ്കറ്റ്ബോള്‍ പരിശീലിക്കുന്ന കുട്ടികളെയാവും കാണാന്‍ കഴിയുക.
കാസര്‍കോട്: ബാസ്കറ്റ് ബോളിന്റെ കളിതൊട്ടിലായി ഒരു ഗ്രാമമുണ്ട് കാസര്‍ഗോഡ് ചെറുവത്തൂരിനടുത്ത്. നേരം പുലരുമ്പോള്‍ തൊട്ട് സന്ധ്യമയങ്ങും വരെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും മൈതാനമൊഴിയാതെയുള്ള കളി. കാടങ്കോട് എന്ന ഈ ഗ്രാമത്തിലെത്തിയാല് രാവിലെ ബാസ്കറ്റ്ബോള്‍ പരിശീലിക്കുന്ന കുട്ടികളെയാവും കാണാന്‍ കഴിയുക.
ഇവിടെ വൈകുന്നേരമായാല്‍ യുവാക്കളും മുതിര്‍ന്നവരും ബാസ്കറ്റ്ബോള്‍ കളിക്കുന്നത് കാണാന്‍ കഴിയും. ഇതു കണ്ടു വളര്‍ന്ന പുതുതലമുറയും ആവേശം ഒട്ടും ചോരാതെ ബാസ്കറ്റ് ബോളിനെ നെഞ്ചിലേറ്റുന്നു. നാലു പതിറ്റാണ്ടായി
കുട്ടികളെ വാര്‍ത്തെടുക്കുന്നതില്‍ വിദഗ്ധ പരിശീലകര്‍ സദാസമയം തയ്യാര്‍.
അനേകം ദേശീയ-സംസ്ഥാന താരങ്ങളെ വാര്‍ത്തെടുത്ത കാടങ്കോട് ഗ്രാമത്തില്‍ നിന്ന് പുതിയ പ്രതിഭകളെ കൂടി സംഭാവന ചെയ്യാനുള്ള ലക്ഷ്യത്തിലാണ്.
കാടങ്കോട് ജയ്ഹിന്ദ് സ്പോര്‍ട്സ് ക്ലബ് ഇതില്‍ പേരെടുത്ത് പറയേണ്ടതാണ്. ജനുവരി തൊട്ട് ഒരു ദിവസം പോലും മുടങ്ങാതെ
തുടര്‍ച്ചയായി കുട്ടികള്‍ക്ക് പരിശീലനം നടത്തിവരുന്നത്. ഒന്നാംതരം മുതല്‍ പ്ലസ്ടു വരെയുള്ള 60 പേരാണ് ക്ലബിന്റെ പരിശീലന കളരിയിലുള്ളത്.
ഇടുക്കിയില്‍ നടക്കുന്ന ആണ്‍കുട്ടികളുടെയും പെണ് കുട്ടികളുടെയും സംസ്ഥാന
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സബ് ജൂനിയറില്‍ കാസര്‍ഗോഡ് ജില്ലയിലെ 24 അംഗ ടീമില്‍ ക്ലബിന്റെ 13 താരങ്ങളാണ് തെരഞ്ഞടുക്കപ്പെട്ടത്. ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ താരങ്ങളും വിമുക്ത ഭടന്മാരും ഇന്ത്യന്‍ നേവല്‍ അക്കാദമി ടീം പരിശീലകരുമായ
ടി കെ വിനോദ്, മുട്ടത്ത് ബാബുരാജ്, എം നിധീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നുവെന്നതും കടാങ്കോട് ഗ്രാമത്തെ ബാസ്ക്കറ്റ് ബോളിന്റെ വേറിട്ട അനുഭവമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



