
ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി; കെബി ഗണേഷ് കുമാര്‍
ഭരണാധികാരികള്‍ക്ക് ഒരുമാറ്റം വേണമെന്നുണ്ടെങ്കില്‍ തന്ത്രികളുമായി ചര്‍ച്ച ചെയ്തോ, അല്ലെങ്കില്‍ ദേവപ്രശ്നം വച്ചുനോക്കിയോ തീരുമാനിക്കാം. അതാണ് ഹിന്ദുക്ഷേത്രങ്ങളിലെ രീതി.

തിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. അതില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം. ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
'ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. അത് തീരുമാനിക്കുക ക്ഷേത്രത്തിലെ തന്ത്രിമാരാണ്. ഭരണാധികാരികള്‍ക്ക് ഒരുമാറ്റം വേണമെന്നുണ്ടെങ്കില്‍ തന്ത്രികളുമായി ചര്‍ച്ച ചെയ്തോ, അല്ലെങ്കില്‍ ദേവപ്രശ്നം വച്ചുനോക്കിയോ തീരുമാനിക്കാം. അതാണ് ഹിന്ദുക്ഷേത്രങ്ങളിലെ രീതി. ഏത് മതത്തിലായാലും ഓരോ ദേവലായത്തിനും അതിന്റെതായ ആചാരമുണ്ട്. അതനുസരിക്കാന്‍ നമ്മള് ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ അങ്ങോട്ടു പോകണ്ട'- ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഭിപ്രായം പറയാനില്ല
അതേസമയം, ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതില്‍ അഭിപ്രായം പറയാനില്ലെന്ന് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. അതാത് മതസാമുദായിക സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെ. അത്തരം വിവാദങ്ങളിലേക്ക് പോകാന്‍ തങ്ങളാരും ഉദ്ദേശിക്കുന്നില്ല. അതൊക്കെ മതസാമദായിക നേതാക്കള്‍ തീരുമാനിക്കേണ്ടതാണ്. കോണ്‍ഗ്രസിന് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേക പ്രീണനമോ, അകല്‍ച്ചയോ ഇല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയെന്നതാണ് സമീപനം. അത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


'എന്‍എസ്എസിന്റെ പേര് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്നാക്കേണ്ട അവസ്ഥ; നക്കാപ്പിച്ച കണ്ട് നായര്‍ വീഴരുത്'; സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാര്‍

'കെ ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത 'പരനാറി'; മതം പറഞ്ഞവർ മന്ത്രിയായില്ലേ, മതേതരത്വം പറഞ്ഞ നമ്മൾ തെണ്ടിയായില്ലേ?': വെള്ളാപ്പള്ളി
