
ജയിലിൽ വച്ച് പരിചയം, ഒന്നിച്ച് കഞ്ചാവ് കടത്ത് ആരംഭിച്ചു: ആറ് കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്

തൃശൂർ: ഹോട്ടലിൻ്റെ കാർപാർക്കിൽ നിന്നു ആറ് കിലൊ കഞ്ചാവുമായി മൂന്നു പേരെ പിടിയിൽ. ഒല്ലൂർ പെരുവാം കുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത് മോൻ (39), ശശിധരൻ (53) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരും കുടുങ്ങിയത്. വിവേകിനും സമീത് മോനും മയക്കുമരുന്നു കേസുകളിൽ പ്രതിയായിരുന്നു. മലമ്പുഴ ജയിലിൽ വെച്ച് ഇരുവരും പരിചയപ്പെട്ടതിനു ശേഷം ഒരുമിച്ച് കഞ്ചാവ് കടത്ത് ആരംഭിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് വിവേകിനു കൈമാറാനാണ് സമീതും ശശിധരനും ഒല്ലൂരിൽ എത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, ഒല്ലൂർ സിഐ ടി.പി.ഫർഷാദ്, എസ്ഐ ജീസ് മാത്യു, എഎസ്ഐ സുരീഷ്, പൊലീസുകാരായ റനീഷ്, അഞ്ജു, ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ ജീവൻ, പൊലീസുകാരായ ലികേഷ്, വൈശാഖ്, അനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7
