പാലക്കാട് മൂന്ന് കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

പ്രദേശത്തെ ചിറയില്‍ വീണ കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല

Three children drown in Chira in Palakkad
കുട്ടികള്‍ മുങ്ങിമരിച്ച ചിറ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Last Updated :29 April 2025, 7:34 pm IST
Edited by :ആതിര അഗസ്റ്റിന്‍

പാലക്കാട്: മീന്‍വല്ലം തുടിക്കോട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. തുടിക്കോട് ആദിവാസി കോളനിയിലെ രാധിക(6), പ്രതീഷ്(4), പ്രദീപ്(7) എന്നിവരാണ് മരിച്ചത്. പ്രകാശന്‍-അനിത ദമ്പതികളുടെ മക്കളാണ് മുങ്ങി മരിച്ചത്. പ്രതീഷും പ്രദീപും സഹോദരങ്ങളാണ്. പ്രകാശന്റെ അമ്മയുടെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് രാധിക.

പ്രദേശത്തെ ചിറയില്‍ വീണ കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രാവിലെ കുളിക്കാന്‍ പോയ കുട്ടികളെ ഉച്ചയായിട്ടും കാണാതായതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചെത്തിയത്. ചിറയുടെ കരയില്‍ ചെരുപ്പ് കണ്ടതിനെത്തുടര്‍ന്നാണ് ചിറയില്‍ പരിശോധന നടത്തിയത്.

ചിറയിലെ ചെളിയില്‍ മുങ്ങിത്താഴ്ന്നാകാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. വീട്ടില്‍ കുട്ടികളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now