വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ഭീഷണി, പരാതി

പ്രചാരണ ജാഥ എത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി

three-member group threatened and complained against V Muraleedharan's campaign rally
വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ഭീഷണി, പരാതി ഫെയ്‌സ്ബുക്ക്
Last Updated :10 April 2024, 10:12 pm IST
Edited by :amalkjoy

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ പ്രചാരണ ജാഥക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ഭീഷണി. ആറ്റിങ്ങല്‍ പകല്‍ക്കുറിയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയിലേക്ക് കടന്നുകയറി ഭീഷണിപ്പെടുത്തിയതായാണ് പരാതി.

പ്രചാരണ ജാഥ എത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. പിന്നീട് സ്ഥാനാര്‍ത്ഥിക്കെതിരെ ഇവര്‍ ഭീഷണിയും അസഭ്യ വര്‍ഷവും മുഴക്കുകയായിരുന്നു.

ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇത് പിന്നീട് പള്ളിച്ചല്‍ പൊലീസിന് കൈമാറി. ഭീഷണി മുഴക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അരമണിക്കൂറോളം പര്യടനം വി മുരളീധരന്‍ നിര്‍ത്തിവച്ചു. പള്ളിക്കല്‍ പൊലീസ് എത്തിയ ശേഷമാണ് പര്യടനം തുടര്‍ന്നത്.പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയശേഷം മുരളീധരന്‍ പള്ളിക്കല്‍ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

കല്ലറകോണം ജംഗ്ഷനിലും അക്രമ സംഘം സംഘര്‍ഷത്തിന് ശ്രമം നടത്തിയെന്നും സിപിഎം കൊടി വീശിയാണ് കല്ലറകോണത്ത് സംഘര്‍ഷത്തിന് ശ്രമം നടത്തിയതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now