തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

തൃക്കാരിയൂര്‍ കിഴക്കേമഠത്തില്‍ സുദര്‍ശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണന്‍.

തൃക്കാരിയൂര്‍ ശിവനാരായണന്‍
Last Updated :8 May 2024, 7:44 pm IST
Edited by :athira.v.augustine

കൊച്ചി: കോതമംഗലത്തെ ആന പ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു. 47 വയസായിരുന്നു. തൃക്കാരിയൂര്‍ കിഴക്കേമഠത്തില്‍ സുദര്‍ശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണന്‍.

കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടക്കും.

കേരളത്തിലെ തന്നെ നിരവധി പൂരങ്ങളില്‍ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂരില്‍ ആനയെ കെട്ടിയിരുന്ന പറമ്പിന് ആനപ്പറമ്പ് എന്ന പേരും വരികയും, അവിടേക്ക് ആനയെ കാണുവാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആനപ്രേമികളാണ് എത്താറുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കഴിഞ്ഞ പൂരക്കാലത്ത് മറ്റ് ആനകളില്‍ നിന്നും പകര്‍ന്ന പാദരോഗമാണ് മരണ കാരണമായത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ചെരിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now