പാർട്ടി വിടുന്നു എന്ന വ്യാജ പ്രചാരണം; വ്യക്തി അധിക്ഷേപത്തിനെതിരെ ടിഎൻ പ്രതാപൻ എസ്പിക്ക് പരാതി നൽകി
'റെഡ് ആർമി' എന്ന ഫേസ്‌ബുക്ക് പേജിലെ പ്രൊഫൈലിൽ നിന്നാണ് വാർത്ത ആദ്യം പോസ്റ്റ് ചെയ്തതെന്ന് ആരോപണം. പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും അവമതിപ്പ് ഉണ്ടാക്കാൻ കരുതിക്കൂട്ടിയുള്ള നീക്കം

തൃശ്ശൂർ: സോഷ്യൽ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന വ്യവസ്ഥാപിതമായ വ്യക്തി അധിക്ഷേപങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ എഐസിസി സെക്രട്ടറി ടിഎൻ പ്രതാപൻ തൃശ്ശൂർ റൂറൽ എസ്പിക്ക് ഔദ്യോഗികമായി പരാതി നൽകി. ടിഎൻ പ്രതാപൻ കോൺഗ്രസ് പാർട്ടി വിടാൻ ഒരുങ്ങുന്നു എന്ന രീതിയിൽ അദ്ദേഹത്തിന്റെ ചിത്രം സഹിതം ചേർത്താണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ വ്യാജ കാർഡുകൾ പ്രചരിച്ചത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള 'റെഡ് ആർമി' എന്ന ഫേസ്‌ബുക്ക് പേജിലാണ് ഈ വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നും അഭിലാഷ് അപ്പു അഭിലാഷ് എന്ന പ്രൊഫൈലിൽ നിന്നാണ് ഇത് പോസ്റ്റ് ചെയ്തതെന്നും ടിഎൻ പ്രതാപൻ തന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രൊഫൈലിൽ വന്ന പോസ്റ്റാണ് പിന്നീട് മറ്റ് ഗ്രൂപ്പുകളിലേക്കും പേജുകളിലേക്കും വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടത്.
തന്നോടുള്ള വ്യക്തിവിരോധം തീർക്കുന്നതിനും രാഷ്ട്രീയമായി വേട്ടയാടി പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ വ്യാജ വാർത്ത ചമച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തനിക്കെതിരെ അവമതിപ്പും സ്പർദ്ധയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടി ചെയ്ത നീക്കമാണിത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് അടക്കമുള്ള തെളിവുകൾ സഹിതമാണ് റൂറൽ എസ്പിക്ക് നോട്ടീസ് കൈമാറിയിട്ടുള്ളത്. രാഷ്ട്രീയ ലാഭത്തിനായി വ്യാജപ്രചരണം നടത്തുന്ന സൈബർ പ്രൊഫൈലുകൾക്കെതിരെ അടിയന്തിരമായി കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ടിഎൻ പ്രതാപൻ പരാതിയിലൂടെ ആവശ്യപ്പെട്ടു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
AICC Secretary T.N. Prathapan has filed an official cyber defamation complaint with the Thrissur Rural SP against misleading social media campaigns claiming that he is planning to quit the Congress party.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


