
ട്രെയിന്‍ തീവെയ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
പ്രതിയെ ആക്രമണം നടന്ന സ്ഥലത്ത് അടക്കമെത്തിച്ച് തെളിവെടുക്കും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീ വെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 11 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വൈകീട്ടാണ് കനത്ത പൊലീസ് ബന്തവസ്സില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
രണ്ടാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. അതീവ രഹസ്യസ്വഭാവത്തോടെയാണ് പൊലീസ് പ്രതിയെ കോടതിയിലെത്തിച്ചത്. ഷാറൂഖ് സെയ്ഫിയെ മാലൂര്‍കുന്ന് പൊലീസ് ക്യാംപിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.
ആക്രമണത്തിന്റെ ഉദ്ദേശം, ഇതിന് പിന്നിലാരെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ചോദ്യാവലി തയ്യാറാക്കിയാകും പൊലീസിന്റെ ചോദ്യം ചെയ്യല്‍. പ്രതിയെ ആക്രമണം നടന്ന സ്ഥലത്ത് അടക്കമെത്തിച്ച് തെളിവെടുക്കും. പ്രതിയുടെ യാത്രാപഥവും പൊലീസ് പുനരാവിഷ്കരിക്കും.
ആക്രമണം നടത്താന്‍ പെട്രോള്‍ വാങ്ങിയ സ്ഥലം ഏതാണെന്ന് പ്രതി ഇതുവരെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് പൊലീസിന് ഏകദേശവിവരം ലഭിച്ചതായി സൂചനയുണ്ട്. ഷാറൂഖ് സെയ്ഫിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
#WATCH | Kerala: Shahrukh Saifi, accused in the Kozhikode train fire incident, brought to the Chief Judicial Magistrate's court in Kozhikode.
â ANI (@ANI) April 7, 2023
Police will seek his police custody as earlier today he was sent to judicial custody for 14 days. pic.twitter.com/unpCEZYXR6
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം



