ഉദുമയ്ക്കടുത്ത് ട്രെയിന്‍ അട്ടിമറി ശ്രമം; പ്രതി റിമാന്‍ഡില്‍

ആറന്മുള ഇരന്തുര്‍ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.

joji thomas
ജോജി തോമസ് Source by : വിഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :18 April 2025, 9:34 pm IST

കാസര്‍കോട്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനും ഉദുമ റെയില്‍വേ ഗേറ്റിനടുത്ത റെയില്‍വേ ട്രാക്കിനും ഇടയില്‍ കല്ലുകളും മരകഷണങ്ങളും എടുത്ത് വെച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. ആറന്മുള ഇരന്തുര്‍ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.

22633 നമ്പര്‍ ഹസ്റത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പോകുന്ന സമയത്താണ് അട്ടിമറി ശ്രമം. സീനിയര്‍ സെക്ഷന്‍ എന്‍ജിനിയറുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് റെയില്‍വേ ആക്ട് 150(1)(A),147 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു . 17ന് രാവിലെയാണ് സംഭവം. ഇന്നു ഉച്ചയോടെ റിമാന്റിലായി. തുക്കണ്ണാട് റെയില്‍വേ ട്രാക്കിന് സമീപം അസ്വഭവികമായി ഒരാള്‍ ഇരിക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനേ തുടര്‍ന്നു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിനു ശേഷമാണ്, ട്രാക്കില്‍ കല്ലും മര കഷണങ്ങളും വച്ചതായി റെയില്‍വേ സീനിയര്‍ എന്‍ജിനീയര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ബേക്കല്‍ ഡി വൈ എസ് പി മനോജ് വി വി, ബേക്കല്‍ എസ്എച്ച്ഒ ഡോ. അപര്‍ണ ഒ ഐപിഎസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ഷൈന്‍ കെ പി, സബ് ഇന്‍സ്പെക്ടര്‍ സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now