
News Now
ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

മലപ്പുറം: കളിക്കുന്നതിനിടെ കഴുത്തില്‍ 12 വയസ്സുകാരന്റെ ബെല്‍റ്റ് കുടുങ്ങി. പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശിയായ ഫൈസലിന്റെ കഴുത്തിലാണ് ബെല്‍റ്റ് കുടുങ്ങിയത്. ജില്ല ട്രോമാകെയര്‍ പാണ്ടിക്കാട് സ്‌റ്റേഷന്‍ യൂനിറ്റ് വളന്റിയര്‍മാര്‍ ഇടപെട്ട് കുട്ടിയെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ പ്ലാസ്റ്റിക് ബെല്‍ട്ട് ഇടുകയും ഇത് കുരുങ്ങുകയുമായിരുന്നു. ബെല്‍റ്റ് മുറിച്ചുമാറ്റാന്‍ വീട്ടുകാരും അയല്‍വാസികളും ഇടപെട്ട് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അസഹ്യമായ വേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.
ഇതോടെ, പാണ്ടിക്കാട് ട്രോമാകെയര്‍ യൂണിറ്റിന്റെ സഹായം തേടുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ ആണ് ടീം ലീഡര്‍ മുജീബിന്റെ നേതൃത്വത്തില്‍ ട്രോമാകെയര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ ബെല്‍റ്റ് മുറിച്ചു മാറ്റിയത്. സക്കീര്‍ കാരായ, ഹനീഫ കിഴക്കുംപറമ്പ്, ബഷീര്‍ മൂര്‍ഖന്‍ എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി.
Summary
TraumaCare workers rescue 12-year-old boy who got belt stuck in his neck malappuram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





