സ്‌കൂട്ടറിന്റെ വേഗം കൂടിയപ്പോള്‍ കുടയ്ക്ക് കാറ്റ് പിടിക്കുകയും സബിത റോഡിലേക്ക് വീഴുകയുമായിരുന്നു.

പ്രതീകാത്മകചിത്രം
Last Updated :20 January 2024, 8:33 am IST

News Now

നെടുംങ്കണ്ടം: നിവര്‍ത്തിപ്പിടിച്ച കുടയുമായി യാത്ര ചെയ്യവെ സ്‌കൂട്ടറില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. സന്യാസിയോട് പുത്തന്‍പുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സബിത(47) ആണ് മരിച്ചത്. 

സന്യാസിയോടയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ജോലിക്ക് പോവാന്‍ വേണ്ടി സബിത പരിചയത്തിലുള്ള യുവാവിന്റെ സ്‌കൂട്ടര്‍ കൈകാണിച്ച് നിര്‍ത്തി കയറുകയായിരുന്നു. ഈ സമയം നേരിയ മഴ ഉണ്ടായിരുന്നതിനാല്‍ കുട പിടിച്ചാണ് സബിത സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്നത് എന്ന് കമ്പംമെട്ട് പൊലീസ് പറഞ്ഞു. 

സ്‌കൂട്ടറിന്റെ വേഗം കൂടിയപ്പോള്‍ കുടയ്ക്ക് കാറ്റ് പിടിക്കുകയും സബിത റോഡിലേക്ക് വീഴുകയുമായിരുന്നു. നാട്ടുകാര്‍ ഉടനെ തന്നെ തൂക്കുപാലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന തേഡ്ക്യാമ്പ് സ്വദേശി സത്താര്‍(19)ന് എതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ഇല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates