കാട്ടുപന്നിയെന്ന് കരുതി വെടിവച്ചു; വയനാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേർ പിടിയിൽ 

നെല്‍വയലിന് കാവലിരുന്ന കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്

ജയൻ / ടെലിവിഷൻ ചിത്രം
Last Updated :20 January 2024, 8:52 am IST

കല്‍പ്പറ്റ: വയനാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. വണ്ടിയാമ്പറ്റ സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കമ്പളക്കാട്ടെ വണ്ടിയാമ്പറ്റയിലുള്ള നെല്‍വയലിന് കാവലിരുന്ന കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. 

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 11 മണിക്കാണ് ജയന് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ് ഗുരുതരമായി പരിക്കേറ്റു. ജയനടക്കം നാല് പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. നെല്ല് കതിരായിരിക്കുന്ന സമയമായതിനാല്‍ കാട്ടുപന്നിയെ ഓടിക്കാനാണ് എത്തിയതാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. കഴുത്തില്‍ വെടിയുണ്ട കൊണ്ടാണ് ജയന്‍ മരിച്ചത്. അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഒപ്പമുണ്ടിയിരുന്നവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. 

36 പേരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മൃഗവേട്ടയ്ക്കിടെ കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now