
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 541 lottery result

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?; എന്തുകൊണ്ട് ദുര്യോധനനെ കത്തിക്കുന്നില്ല?; പരാതി

Jantar Mantar Protest: ജന്തർ മന്തറിൽ തന്നെ പ്രതിഷേധിക്കുമെന്ന് സിജെപി

മോസ്ക്കോ: റഷ്യയിൽ രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ തടാകത്തിൽ വീണു മരിച്ചു. അവസാന വർഷം എംബിബിഎസ് വിദ്യാർത്ഥികളായ കൊല്ലം സ്വദേശി സിദ്ധാർഥ് സുനിൽ (24), കണ്ണൂർ സ്വദേശി പ്രത്യുഷ (24) എന്നിവരാണ് മരിച്ചത്. ആറ് മാസത്തിനുള്ളിൽ പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇരുവരും.
പ്രത്യുഷയാണ് ആദ്യം തടാകത്തിൽ വീണത്. രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് സിദ്ധാർഥ് അപകടത്തിൽ പെട്ടത്. കരയിൽ നിന്നു സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രത്യുഷ കാൽതെറ്റി തടാകത്തിലേക്ക് മറിഞ്ഞു വീഴാൻ പോയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ധാർഥ് അപകടത്തിൽപ്പെട്ടു എന്നാണ് വിവരം.
റഷ്യയിലെ സ്മോളൻസ് സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ വിദ്യാർത്ഥികളായിരുന്നു ഇരുവരും. സർവകലാശാലയ്ക്ക് സമീപമുള്ള തടാകത്തിൽ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു ഇരുവരും. സംഘത്തിലെ മറ്റ് വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടതായി സൂചനകളുണ്ട്.
സിദ്ധാർഥ കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സാഗര നഗർ 48 ബിയിൽ സുനിൽ കുമാറിന്റെ മകനാണ് സിദ്ധാർഥ് സുനിൽ. സന്ധ്യ സുനിലാണ് സിദ്ധാർഥിന്റെ മാതാവ്. സഹോദരി: പാർവതി സുനിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ ഫ്രഭനൻ- ഷെർളി ദമ്പതികളുടെ മകളാണ് പ്രത്യുഷ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരു കോടിയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 541 lottery result

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

