തലശ്ശേരിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

ഇന്ന് നാലു മണി മുതൽ കുട്ടികളെ കാണാനില്ലയായിരുന്നു.

drown to death
പ്രതീകാത്മക ചിത്രം
Edited by :അഞ്ജു സി വിനോദ്‌
Last Updated :13 മേയ് 2025, 9:39 pm IST

കോഴിക്കോട്: താമരശ്ശേരിയിൽ പുനൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫർസാൻ (9 ) മുഹമ്മദ് അബുബക്കർ (8 ) എന്നിവരാണ് മരിച്ചത്. ഇന്ന് നാലു മണി മുതൽ കുട്ടികളെ കാണാനില്ലയായിരുന്നു.

തെരച്ചിലിനൊടുവിൽ വൈകിട്ട് ഏഴ് മണിയോടെ വീടിന് സമീപത്തെ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. നാളെ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now