
രണ്ടു വയസുകാരന് സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു, അപകടം അയര്‍ലൻഡിലേക്ക് മടങ്ങാനിരിക്കെ
കൊടുമണ്‍ ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന് ജോര്‍ജ് സ്കറിയയാണ് മരിച്ചത്.

പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന് സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു. കൊടുമണ്‍ ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന് ജോര്‍ജ് സ്കറിയയാണ് മരിച്ചത്. ശനി രാവിലെ പത്തോടെയാണ് സംഭവം.
മുറ്റത്തുകളിച്ചു കൊണ്ടിരിരുന്ന കുട്ടിയാണ് വീടിനോടു ചേര്‍ന്ന സ്വിമ്മിങ് പൂളില്‍ വീണ് അപകടം ഉണ്ടായത്. പ്രവാസിയായ ലിജോ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് ഏപ്രില്‍ 21 നാണ് അയര്‍ലൻഡില്‍ നിന്നും ലിജോ കുടുംബസമേതം നാട്ടില്‍ എത്തിയത്. മെയ് ആറിനായിരുന്നു മരിച്ച ജോര്‍ജ് സക്കറിയയുടെ മാമോദീസ ചടങ്ങുകള്‍. 19ന് തിരികെ അയര്‍ലൻഡിലേക്ക് പോകാനിരിക്കവേയാണ് ദുരന്തം.
ജോര്‍ജ് സക്കറിയയുടെ സംസ്കാരം ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടന്നു. സഹോദരങ്ങള്‍: ജോണ്‍ സ്കറിയ, ഡേവിഡ് സ്കറിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍



