
ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം, അണ്ണല്ലൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
വ്യാഴാഴ്ച രാത്രി 11:30 ഓടെ അണ്ണല്ലൂരിനടുത്ത് വച്ചായിരുന്നു അപകടം.

തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി കുറ്റികാട് സ്വദേശികളായ കുറ്റിക്കാട്കൂര്ക്ക മറ്റം പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന് നില്‍ഷാജു (19), പടിഞ്ഞാക്കര വീട്ടില്‍ ഷാജു മകന് അലന്(19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ അണ്ണല്ലൂരിനടുത്ത് വച്ചായിരുന്നു അപകടം.
രാത്രി പത്ത് മണിയോടെ ആയിരുന്നു യുവാക്കൾ നൈറ്റ് ഡ്രൈവ് എന്ന നിലയില്‍ ബൈക്കെടുത്ത് ഇറങ്ങിയത്. ഇരുവരും സഞ്ചരിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
നില് ഷാജു ബാംഗ്ലൂരിലെ ഹോട്ടല്‍ മാനേജുമെന്റ് വിദ്യാര്‍ത്ഥിയാണ്. അമ്മ: ഷീന (ഇറ്റലി). സഹോദരന്: നിനൊ. അലന് ഷാജു പുല്ലൂര്‍ സെന്റ്. സേവ്യാഴ്സ് ഐ ടി സി വിദ്യാര്‍ത്ഥിയാണ്. അമ്മ: ലില്ലി. സഹോദരി: സ്നേഹ.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Two youths die in bike accident chalakudy thrissur.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



