വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര ഏറെ പിന്നില്‍

വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര ഏറെ പിന്നില്‍
Last Updated :20 January 2024, 8:43 am IST

News Now


വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര ഏറെ പിന്നില്‍. 11,987 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പിള്ളിയ്ക്കുള്ളത്. തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലം, ഒടുലില്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും നാല്‍പ്പത്തിയാറ് വോട്ടിന് കടന്നുകൂടിയ അനില്‍ അക്കര ഇത്തവണ കനത്ത തിരിച്ചടി ഏറ്റുവാങ്ങി. 

ലൈഫ് മിഷന്‍ പദ്ധതി വിവാദം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലത്തില്‍, എല്‍ഡിഎഫിന് അഭിമാനപ്പോരാട്ടമായിരുന്നു. സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ അനില്‍ അക്കരയെ ഏതു വിധേനയും നിയമസഭയ്ക്ക് പുറത്തുനിര്‍ത്തുക എന്ന ഒറ്റത്തീരുമാനവുമായി രംഗത്തിറങ്ങിയ സിപിഎം ഒടുവില്‍ ലക്ഷ്യം കാണുകയുംചെയ്തു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ യുഡിഎഫിന് ആകെ കിട്ടിയ മണ്ഡലമായിരുന്നു വടക്കാഞ്ചേരി. ഇത്തവണ വടക്കാഞ്ചേരി ഇടതുവഴിയിലേക്ക് തിരിഞ്ഞു. ചാലക്കുടിയില്‍ മാത്രമാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates